പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവച്ച് നാവിക സേന. ‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെയാണ് പടക്കപ്പലുകളുടെ ചിത്രം നാവികസേന എക്സില്‍ പങ്കുവച്ചത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിര്‍ണായകയോഗം ഇന്ന്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുരക്ഷാ കാര്യങ്ങള്‍ യോഗം വിലയിരുത്തും. പാകിസ്താനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യ -പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. സ്ഥിതി വഷളാക്കരുതെന്ന് ഇന്ത്യയോടും പാകിസ്തോടും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാരിന്റെ എക്സ് പോസ്റ്റും പുറത്തുവന്നു.ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യതയെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് പ്രതികരിച്ചു. വാര്‍ത്താ വിതരണ മന്ത്രി അട്ടത്തുള്ള തരാരിന്റെ അസാധാരണ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. പാകിസ്താന് മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കെതിരായ നീക്കത്തിന് പാക് സൈന്യം സര്‍ക്കാരിനോട് അനുമതി തേടിയെന്നും സൂചനയുണ്ട്.അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിലെ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.