ചെന്നൈ : ദലിതർ താമസിക്കുന്ന മേഖലകളെ വിശേഷിപ്പിക്കുന്നതിന് ‘കോളനി’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് തമിഴകത്തിന്റെ പ്രഖ്യാപനം. സർക്കാർ ഉത്തരവുകളിലും രേഖകളിലും കോളനി പരാമർശം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു.
തൊട്ടുകൂടായ്മയുടെയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന വാക്കെന്നും ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾക്കിടയിൽ കോളനി എന്ന വാക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനു സർക്കാർ ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു. കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടതിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം കേരള സർക്കാരും ദലിതരുമായി ബന്ധപ്പെട്ട് കോളനി എന്ന വാക്ക് ഒഴിവാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.