ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി

കാസർകോട് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി. നഗരത്തിൽ നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ദേശീയപാതയിലേക്ക് എൻട്രിയും എക്സിറ്റും സാധ്യമാകുകയുള്ളൂ. അത് നഗരത്തിൽ കൂടുതൽ ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. കൂടാതെ നഗരത്തിൽ വ്യാപാരമേഖലയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി.

ഇപ്പോൾ ഉള്ള എക്സിറ്റും എൻട്രിയും ചിലത് താൽക്കാലികമാണെന്ന പ്രചാരണമുണ്ട്. ടൂറിസം കേന്ദ്രമായ ബേക്കലിലേക്ക് പോലും പോകുന്നതിന് ശരിയായ ഇടമില്ലെന്ന വാദവും ശക്തമാണ്. ജില്ലയിൽ ഏറ്റവും അധികം വാഹനഗതാഗതമുള്ള സംസ്ഥാനപാതയും അവഗണിക്കപ്പെടുന്നുവെന്ന നിലയിലാണെന്ന പ്രചാരണവുമുണ്ട്. പ്രധാന നഗരത്തിലെ ജനങ്ങൾക്ക് മാനസികവും സാമ്പത്തികവും,സമയപരവുമായ പ്രശ്നങ്ങൾ ആണ് ഇതുണ്ടാക്കുന്നതെന്ന് വിവിധ സംഘടനാ നേതാക്കൾ പ്രതികരിക്കുന്നു, പരിഹാരമായി പരിമിതമായ രീതിയിലെങ്കിലും ആവശ്യമെങ്കിൽ സിഗ്നലുകളുടെ സഹായത്തോടു കൂടിയാണെങ്കിൽ പോലും മാഹി ബൈപാസ് മാതൃകയിൽ കാഞ്ഞങ്ങാടു നിന്നു വരുന്ന വാഹനങ്ങൾക്ക് നുള്ളിപ്പാടിയിൽ സർവീസ് റോഡിന് നിരപ്പായ സ്ഥലത്ത് നിലവിലുള്ള എക്സിറ്റ് നിലനിർത്തണം.

കൂടാതെ അടുക്കത്ത്ബയലിൽ എൻട്രിയും. ഇങ്ങനെയായാൽ ആവശ്യമെങ്കിൽ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ സഞ്ചരിച്ച്‌ മംഗളൂരു ഭാഗത്തേക്ക് റോഡിലേക്ക് വീണ്ടും എൻട്രി ആകാം.മംഗളൂരു വരുന്ന വാഹനങ്ങൾ അടുക്കത്ത്ബയലിൽ എക്സിറ്റ് നിലനിർത്തി നള്ളിപ്പാടിയിൽ എൻട്രി ആക്കുകയാണെങ്കിൽ ടൗണിൽ പ്രവേശിച്ച വാഹനങ്ങൾക്ക് ടൗണിൽ കയറി വീണ്ടും ദേശീയപാതയിൽ കുടി യാത്ര എളുപ്പം തുടരാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !