ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെയും കൂട്ടാളികളുടെയും വീടുകളും കെട്ടിടങ്ങളും സുരക്ഷാ സേന തിരഞ്ഞുപിടിച്ച് തകർക്കുന്നത് തുടരുന്നു. പാക്ക് അധിനിവേശ കശ്മീരിലുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് ഏറ്റവും അവസാനമായി സുരക്ഷാ സേന ബോംബിട്ട് തകർത്തത്.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആറു ഭീകരരുടെയോ അവരുടെ കൂട്ടാളികളുടെയോ വീടുകൾ തകർത്തിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരുടെ താവളങ്ങൾ തകർക്കുന്നതിനായി ശ്രീനഗറിൽ ശനിയാഴ്ച അറുപതിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
രാജ്യ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയോ ഭീകര പ്രവർത്തനമോ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും രഹസ്യാന്വേഷണ ശേഖരണത്തിനുമാണ് റെയ്ഡുകൾ നടക്കുന്നത്. ആയുധങ്ങൾ, രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ മുതലായവ പിടിച്ചെടുക്കുന്നുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കുന്നതിലൂടെ ജമ്മുവിലെ ഭീകരരുടെ ക്യാംപുകൾ തകർക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസത്തെ ഓപറേഷനിൽ ഷോപിയാൻ ജില്ലയിലെ സൈനപോറ പ്രദേശത്ത് ലഷ്‌കറെ തയിബ തീവ്രവാദിയായ അദ്‌നാൻ ഷാഫിയുടെ വീട് ബോംബ് വച്ചു തകർത്തിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ തോക്കർപുരയിൽനിന്നുള്ള ആദിൽ അഹമ്മദ് തോക്കർ, പുൽവാമയിലെ മുറാനിൽനിന്നുള്ള അഹ്‌സനുൽ ഹഖ് ഷെയ്ഖ്, ത്രാലിൽനിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയിൽനിന്നുള്ള ഷാഹിദ് അഹമ്മദ് കുട്ടായ്, കുൽഗാമിലെ മതൽഹാമയിൽനിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തതിൽ ഉൾപ്പെടുന്നു.ഭീകരരുടെയും കൂട്ടാളികളുടെയും വീടുകളും കെട്ടിടങ്ങളും സുരക്ഷാ സേന തിരഞ്ഞുപിടിച്ച് തകർക്കുന്നത് തുടരുന്നു
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.