30 വർഷമായി പുറം ലോകവുമായി ബന്ധം പുലർത്താത്ത ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഇടത്തേക്കാണ് (North Sentinel Island) അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരി അറസ്റ്റില്‍.
മാർച്ച് 26 ന് ഇയാൾ പോർട്ട് ബ്ലെയറിൽ എത്തിയ ഇയാൾ കുർമ ദേര ബീച്ചിൽ നിന്ന് നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോയതായാണ് വിവരം. ഇവിടെ നിന്ന് ഇയാൾ നിരോധിത മേഖലയിലേക്ക് നീങ്ങുകയായിരുന്നു. നിരോധിത മേലയിലേക്ക് കടന്ന പോളിയാക്കോവ് ബൈനോക്കുലറുകൾ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. നിരോധിത മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ ഇയാൾ കോളയും തേങ്ങയും കയ്യിൽ കരുതിയതായും കണ്ടെത്തി. പിന്നാലെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു വിസിൽ മുഴക്കി, ഒരു മണിക്കൂറോളം കടൽത്തീരത്ത് തുടർന്നു. എന്നിട്ടും പ്രതികരണം ലഭിക്കാഞ്ഞതോടെയാണ് കോളയും തേങ്ങയും ഉപേക്ഷിച്ച് ഇയാൾ സ്ഥലത്ത് നിന്നും മടങ്ങാൻ തീരുമാനിച്ചത്. തിരികെ കുർമ ദേര ബീച്ചിൽ എത്തി ഇയാളെ ചില മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു.
തുടര്‍ന്ന് 24കാരനായ മൈഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് മാർച്ച് 31 ന് സിഐഡിയുടെ കൈയിൽ പെടുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
യാതൊരു അനുമതിയുമില്ലാതെയാണ് ഇയാൾ നോർത്ത് സെന്റിനൽ ദ്വീപിൽ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗോപ്രോ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്നാണ് പോളിയാക്കോവിൻ്റെ നോർത്ത് സെന്റിനൽ ദ്വീപിലെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നും ഒരു ഇൻഫ്ലറ്റബിൾ ബോട്ടും ഒരു ഔട്ട്‌ബോർഡ് മോട്ടോറും ഉൾപ്പെടെ ചില വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. കോടതി നിർദേശ പ്രകാരം ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. അന്വേഷണത്തിൻ്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ പോളിയാക്കോവ് താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം പോളിയാക്കോവ് ഇതാദ്യമായല്ല ആൻഡമാൻ ദ്വീപിലേക്ക് എത്തുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.