ഓശാന ഓശാന ദാവീദിൻസുതനോശാന 🌿🌿 ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാന പെരുന്നാൾ ആഘോഷിക്കുന്നു
കർത്താവിന്റെ യെശലേം യാത്രയിൽ, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വഴിയോരങ്ങളിൽ ഒലിവുമരച്ചില്ലകളും കുരുത്തോലകളുമായി ആടിപ്പാടി യേശു തമ്പുരാനെ എതിരേറ്റ ആ സുദിനം....
"ഓശാന ഞായർ" തന്റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്കു എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന അവനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്.
ദൈവാലയത്തിലും പ്രാർത്ഥനാകൂട്ടയ്മയിലുമൊക്കെ നാം നിരന്തരം കേൾക്കാറുള്ള ഒരു വാക്കാണ് ഓശാന. എന്താണ് ഇതിന്റെ അർത്ഥം? ക്രിസ്ത്യാനികൾ വളരെയധികം പ്രാധാന്യത്തോടെ തങ്ങളുടെ പ്രാർത്ഥനാജീവിതത്തിൽ ഉപയോഗിക്കുന്ന ഈ വാക്ക് യേശു ജീവിച്ചിരുന്ന ഇസ്രായേലിലെ ഭാഷ ആയിരുന്ന ഹീബ്രൂവിൽനിന്ന് കടംകൊണ്ടതാണ്. ഇസ്രായേൾ ജനതയുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ പ്രാർത്ഥനാഗീതങ്ങളായിരുന്ന സങ്കീർത്തനങ്ങളിൽ ഈ വാക്ക് അനേകം തവണ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽനിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ‘ഹോഷിയാ-ന’ എന്ന ഹീബ്രൂ വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും ‘ഓശാന’ എന്നു തന്നെയാണ്. ‘രക്ഷിക്കണേ’ / ‘സഹായിക്കണേ’ എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല-അർത്ഥം...ഈ ഓശാന ഞായറാഴ്ച യേശുവിനെ മിശിഹായായി നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭയിലും സമൂഹത്തിലുമൊക്കെ സ്വീകരിക്കുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ.
ക്രെെസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുകയാണ്. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദു:ഖവെള്ളി, ദു:ഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവര്‍ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.
എല്ലാവർക്കും നന്മനിറഞ്ഞ ഓശന തിരുന്നാൾ ആശംസകൾ 🌿
നമുക്കും ഈ സന്തോഷത്തിൽ പങ്കുചേരാം.. ഏവർക്കും ഹൃദയം നിറഞ്ഞ ഓശാന തിരുനാൾ ആശംസകൾ 🌿🌿
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.