പ്രവാസി മലയാളി ജെബിൻ സെബാസ്റ്റ്യൻ നിര്യാതനായി

മാഞ്ചസ്റ്റർ: ജെബിൻ സെബാസ്റ്റ്യൻ (40) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണമടഞ്ഞു.


പുലർച്ചെ രണ്ടുമണിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

കോട്ടയം ജില്ലയിലെ , കാപ്പുംതല (കുറവിലങ്ങാട്) സ്വദേശിയാണ്. 
യുകെയിൽ എത്തിയിട്ട് നാലുവർഷമേ ആയിട്ടുള്ളു. വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയറ്റർ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ അല്‍ഫോന്‍സ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയി തുടങ്ങിയിരുന്നില്ല. അതിനിടെയാണ് കുടുംബത്തില്‍ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം ജെബിന്റെ ജീവനെടുത്തത് 

ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !