പ്രായപൂർത്തിയാകാത്ത കുട്ടിയുമായി വഴി വിട്ട ബന്ധം , കത്തോലിക്കാ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
സംഭവം സ്ഥിരീകരിച്ചതോടെ യുകെയുടെ ഭാഗമായ അയര്‍ലണ്ടിലെ ലിഫോർഡിലെ ഓർച്ചാർഡ് പാർക്കിൽ നിന്നുള്ള വൈദികനെ ഡെറിരൂപതയും ചുമതലകളിൽ നിന്ന് മാറ്റി നിർത്തി.
58 വയസ്സുകാരനായ ഫാ. എഡ്വേർഡ് ഗല്ലഗെറിനെതിരെ ശക്തമായ പ്രതിഷേധം ആണ് വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്ത കത്തോലിക്കാ പുരോഹിതനായ ഫാ. എഡ്വേർഡ് ഗല്ലഗെറിനെ ശനിയാഴ്ച രാവിലെ ഡെറി മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക സിറ്റിംഗിൽ വീഡിയോ കോൺഫ്രൻസ് വഴി ഹാജരായി.
2025 ഏപ്രിൽ 2 നും ഏപ്രിൽ 17 നും ഇടയിൽ ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. കുറ്റം മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ, "എനിക്ക് മനസ്സിലായി" എന്ന് ഗല്ലഗെർ മറുപടി നൽകി
ഗല്ലഗർ ജാമ്യാപേക്ഷ നൽകിയില്ല. "വിലാസങ്ങളെച്ചൊല്ലിയുള്ള ഒരു പ്രശ്നം" ഉള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ നൽകാത്തതിന് കാരണമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്
ഇദ്ദേഹത്തിന് നിയമസഹായം അനുവദിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ഗല്ലഗറിനെ മെയ് 1 ന് വീഡിയോ ലിങ്ക് വഴി വീണ്ടും ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ഡെറി രൂപത ഗല്ലഗറിനെ ശുശ്രൂഷയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, സഭ ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിലവിലുള്ള ക്രിമിനൽ അന്വേഷണത്തിന് ഇത് തടസ്സമാകില്ലെന്നും പ്രസ്താവിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.