ന്യൂസിലാൻഡിൽ ഭക്ഷ്യവസ്തുക്കളുടെ വിലയേറുന്നു.
കണക്കുകൾ പ്രകാരം, 12 മാസത്തെ വില നിലവാരം വച്ച് 3.5 ശതമാനം വില വർദ്ധനവാണ് ഭഷ്യവസ്തുക്കൾക്ക് ഉണ്ടായിരിക്കുന്നത്.
പാലുൽപ്പന്നങ്ങൾ, മാംസം, ചില പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിലയാണ് ഏറ്റവും വേഗത്തിൽ ഉയർന്നത്.
വെണ്ണ, പാൽ, ആട്ടിറച്ചി , ബീഫ്, ചോക്ലേറ്റ്, കാപ്പി, തൈര് എന്നിവയുടെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ, 2024 മാർച്ചിനെ അപേക്ഷിച്ച് വെണ്ണ വില 63.6% വർദ്ധിച്ചു, പാലിന്റെ വില 16%-വും.
250 ഗ്രാം ചോക്ലേറ്റ് ബ്ലോക്കിന്റെ ശരാശരി വില 2025 മാർച്ചിൽ $5.99 ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുവച്ചു $1.60 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡോളർ കണക്കിൽ ഈ വില വർദ്ധനവ് വളരെ കൂടുതലാണ്.
പഴങ്ങളുടെയും പച്ചക്കറികളുടെയും വില വലിയ മാറ്റമില്ലാതെ തുടരുന്നതാണ് ആശ്വാസം. ഈസ്റ്റർ സീസൺ സമയത്തു ചോക്ലേറ്റിന്റെ വില ഉയർന്നത് ഉപഭോക്താക്കളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.