യുകെ: ലിവർപൂൾ നഗര വീഥികളില്‍ ജീസസ് യൂത്ത് അംഗങ്ങളും ഇംഗ്ലിഷ് കത്തോലിക്കാ കൂട്ടായ്മ അംഗങ്ങളും ചേര്‍ന്ന് പീഡാനുഭവ സ്മരണ പുതുക്കി.
ഏപ്രിൽ 12 ശനിയാഴ്ച ലിവർപൂൾ സിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന ബള്സ്ഡ് സാക്രമൻറ്റ് ഷ്രൈൻല്‍ നിന്ന് ഫ.ഡാരൻ പ്രാരംഭ പ്രാർത്ഥനയോടെ തുടങ്ങിയ കുരിശിന്റെ വഴി, നഗര വീഥികളിലുടെ മുന്നോട്ടു നീങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള കതീഡ്രൽ ചർച്ചിൽ അവസാനിച്ചു.
ഇംഗ്ലിഷ്, ആഫ്രിക്കന്‍, ചൈനീസ്, ഫിലിപ്പൈന്‍സ്, ഇന്ത്യന്‍ മലയാളി, തമിഴ് കമ്യൂണിറ്റികളില്‍നിന്നുമുള്ളവര്‍ പങ്കെടുത്തു.
തിരക്കേറിയ നഗര ഹൃദയത്തില്‍ ഷോപ്പിങ്ങിനും, സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാനും എത്തിച്ചേര്‍ന്ന ജനക്കൂട്ടത്തിന്റെ ഇടയിലൂടെഉള്ള കുരിശിന്റെ വഴിയും, നായന മനോഹരവും ഹൃദയഭേദകമായ പീഡാനുഭവ ദൃശ്യാവിഷകാരം കണ്ടു നിന്ന പൊതുജനങ്ങളിൽ വലിയ വാരത്തിന്റെ ഓര്‍മ്മ പുതുക്കൽ ആയി.
ഏറ്റവും ഹ്രിദൃമായത് ലിവർപൂളിന്റെ തെരുവോരങ്ങളില്‍ ആകാശം മേല്‍ക്കൂര ആക്കി കൊടും തണുപ്പിലും സ്ട്രീറ്റിൽ ടെന്റ്ലും സ്ലീപിങ് ബാഗിലും രാവുറങ്ങുന്ന വിയറ്റ്നാമീസ് വംശജനായ ലോങ്നെ ഈശൊ ആക്കി അവതരിപ്പിച്ചപോൾ പാവങ്ങളോട് പക്ഷം ചേരുവാനുള്ള ക്രിസ്തു ആഹ്വാനം നിറവേറ്റപെടുകയായിരുന്നു. ക്രിസ്തുവാക്കാന്‍ ലോങ്നോളം യോഗ്യതയുള്ളവര്‍ വേറെ ആരാണ്..!!
ലിവർപൂൾ അതിരൂപതാധിപൻ അഭിവന്ദ്യ ബിഷപ്പ് മാൽക്കം മക്മോഹൻ, ക്രിസ്തുവിൻ്റെ കുരിശ് വഴി ഓരോ ക്രൈസ്തവന്റെയും ആത്മീയമായ വിജ്ഞാനത്തിന്റെയും ദൈവവിശ്വാസത്തിന്റെയും അടിസ്ഥാനമാണെന്നും, സമൂഹത്തെ തിരിച്ചുപിടിക്കാനുള്ള ശക്തമായ മാർഗമാണെന്നും ഉള്ള സന്ദേശം പങ്കുവെക്കുകയും സമാപന പ്രാര്‍ത്ഥനയും നടത്തി.
ജീസസ് യൂത്ത് നാഷണല്‍ കോർഡിനേറ്റർ (യു കെ) ശ്രീ പ്രദീപ് തോമസ് യുകെയിലും അന്താരാഷ്ട്രതലത്തിലും ജീസസ് യൂത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് പ്രസംഗിച്ചു.
കേരളത്തില്‍ തുടങ്ങി ഇന്ന് നാല്‍പ്പതോളം രാജ്യങ്ങളില്‍ വ്യാപിച്ചു സുവിശേഷ വല്‍ക്കരണം നടത്തുന്ന, അഞ്ചോളം സംഗീത ബാന്‍ഡ്കൾ ഉള്‍പ്പെടുന്ന ജീസസ് യൂത്ത് മുന്നേറ്റം കുട്ടികള്‍ക്കും, യുവതി യുവാക്കള്‍ക്കും , കുടുംബങ്ങള്‍ക്കും ധ്യാനം, മിഷനറി ട്രേനിങ്, മ്യൂസിക് ബാന്‍ഡ് പെർഫോമനസ്കൾ നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Liverpool Coordinators:
Francis John: +447384072895
Linton Lazar: +447404214043
Regional Coordinator :
Wilson David: +447503 867799
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.