തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 158 പേരും കെ.എ.പി ഒന്ന്, മൂന്ന് ബറ്റാലിയനുകളില്‍ നിന്നായി യഥാക്രമം 113 പേരും 105പേരുമാണ് പരേഡില്‍ പങ്കെടുത്തത്. തിരുവനന്തപുരം പേയാട് സ്വദേശി അനസ് എ എന്‍ ആയിരുന്നു പരേഡ് കമാന്‍ഡര്‍. കൊല്ലം കൊല്ലായില്‍ സ്വദേശി മുഹമ്മദ് റാസി .എ പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി.
പരിശീലനകാലയളവില്‍ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എസ്.എ.പി ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍ ബിരുദാനന്തര ബിരുദധാരികളായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ടുപേരും ബിടെക് ബിരുദ ധാരികളായ 23 പേരും മറ്റ് ബിരുദധാരികളായ 78 പേരും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 38 പേരുമാണുള്ളത്.ത്യപ്പുണ്ണിത്തുറ ആസ്ഥാനമായുള്ള കെ.എ.പി ഒന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍ ബിരുദാനന്തര ബിരുദധാരിയായ ആറ് പേരും ബിരുദധാരികളായ 61 പേരും ബിടെക് ബിരുദ ധാരികളായ എട്ട് പേരും ഡിപ്ലോമ യോഗ്യതയുള്ള ഏഴ് പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 32 പേരുമാണ് ഉള്ളത്.അടൂര്‍ ആസ്ഥാനമായുള്ള കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം നേടിയവരില്‍ ബിരുദാനന്തര ബിരുദധാരിയായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഒരാളും ബിരുദധാരികളായ 46 പേരും ബിടെക് ബിരുദ ധാരികളായ 14 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമുള്ള ഒരാളും ബി.എഡ് ബിരുദധാരിയായ ഒരാളും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 21 പേരുമാണ് ഉള്ളത്.സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി. ജി. പി മാർ,മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.