ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് ഈ വർഷം കെൽട്രോൺ കരസ്ഥമാക്കിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. കെൽട്രോണിനും കേരളത്തിനും അഭിമാനകരമാം വിധത്തിൽ 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം കെൽട്രോൺ നേടിയെടുത്തത്.
ഇതിന് പുറമെ കെൽട്രോൺ സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എൽ (104.85 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എൽ (38.07 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 1199.86 കോടി രൂപയുടെ വിറ്റു വരവും 62.96 കോടി രൂപ പ്രവർത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ നേടിയ 643 കോടി രൂപയായിരുന്നു ഇതിന് മുൻപുള്ള കമ്പനിയുടെ റെക്കോഡ് വിറ്റുവരവ്.ശരാശരി 400 കോടി വിറ്റുവരവിൽനിന്നും 2021ൽ 520 കോടിയായി ഉയർന്നു. പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെൽട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാർന്ന നേട്ടം സാദ്ധ്യമാക്കിയത്.ഈസർക്കാർ വന്നതിനുശേഷം സുതാര്യമായി 294പേരെ പുതുതായി നിയമിച്ചു. അതിൽ 150 പേർഎഞ്ചിനിയർമാരാണ്. ജീവനക്കാരുടെശരാശരി പ്രായം 38 വയസ്സായി. 46 വർഷം ഐഎസ് ആർഒയിൽ പ്രവർത്തിച്ച ജി എസ്എൽവി എം കെ 3യുടെ പ്രൊജക്ട് ഡയറക്ടായിരുന്ന ശ്രീ നാരായണമൂർത്തിയാണ് കെൽട്രോണിന്റെ ചെയർമാൻ.നാവികസേനയിൽനിന്നും വിരമിച്ച വൈസ് അഡ്മിറൽ ശ്രികുമാരൻനായർ എംഡിയായും എൻപിഓ എൽഡയറക്ടറായിരുന്ന ഡോക്ടർ വിജയൻപിള്ള ടെക്നിക്കൽ ഡയറക്ടറായും ഐഎസ്ആർ ഒ സയൻറ്റിസ്റ്റായിരുന്ന ശ്രീ ഹേമചന്ദൻ എക്സിക്യുട്ടിവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ഈ നേട്ടത്തിനായി പ്രയത്നിച്ച തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരെയും അഭിനന്ദിക്കുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് ഈ വർഷം കെൽട്രോൺ കരസ്ഥമാക്കി.
0
ബുധനാഴ്ച, ഏപ്രിൽ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.