ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിനായി, 40 പന്തിൽ 11 ഫോറും 6 സിക്സും സഹിതമാണ് താരം അഭിഷേക് സെഞ്ചറി പൂർത്തിയാക്കിയത്.ഇതിനു പിന്നാലെയാണ് പോക്കറ്റിൽനിന്ന് ഒരു കുറിപ്പെടുത്ത് അഭിഷേക് ഉയർത്തിക്കാട്ടിയത്. സെഞ്ചറി നേടിയ അഭിഷേകിനെ അഭിനന്ദിക്കാനായി അടുത്തെത്തിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ഇതിനിടെ ആ കുറിപ്പു കയ്യിൽ വാങ്ങി വായിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ‘ഈ ഇന്നിങ്സ് ഓറഞ്ച് ആർമിക്കുവേണ്ടി’ എന്ന് ഇംഗ്ലിഷിലെഴുതിയ ചെറിയൊരു കുറിപ്പാണ് സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയത്.കഴിഞ്ഞ ആറു മത്സരങ്ങളായി അഭിഷേക് ഈ കുറിപ്പ് പോക്കറ്റിലിട്ട് നടക്കുകയാണെന്നും, ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ സന്തോഷമെന്നും പ്രതികരിച്ച് താരത്തിന്റെ സഹ ഓപ്പണർ ട്രാവിസ് ഹെഡും രംഗത്തെത്തിയിരുന്നു. മത്സരത്തിനുശേഷം അഭിഷേകിന്റെ ഇന്നിങ്സിനെ ശ്രേയസ് അയ്യർ പുകഴ്ത്തി. "സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ നേടിയത് വലിയൊരു സ്കോറാണെന്നാണ് ഞാൻ കരുതിയത്.എന്നിട്ടും അവർ അത് 2 ഓവർ ബാക്കിനിൽക്കെ മറികടന്നത് കണ്ടിട്ട് ചിരിയടക്കാനാകുന്നില്ല. ഞങ്ങൾ ഒന്നുരണ്ട് ക്യാച്ചുകള് നഷ്ടമാക്കി. എന്തായാലും അഭിഷേകിന് ഭാഗ്യമുണ്ട്. ആ ഇന്നിങ്സ് ഉജ്വലമായിരുന്നു. ഹെഡുമൊത്തുള്ള കൂട്ടുകെട്ടും തകർത്തു. അവർ ഞങ്ങൾക്ക് കാര്യമായ അവസരങ്ങളൊന്നും തന്നില്ല. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് അഭിഷേകിന്റേത്’ – അയ്യരുടെ വാക്കുകൾ.(ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
0
ഞായറാഴ്ച, ഏപ്രിൽ 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.