മാത്യു കൊലക്കേസ് വിചാരണയ്ക്കിടെ മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നത് കണ്ടെന്ന് മകൻ.

കോട്ടയം ∙ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു മകൻ കോടതിയിൽ പറഞ്ഞത്.

കേസ് 21നു കോടതി വീണ്ടും പരിഗണിക്കും. അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി.
പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !