ന്യൂഡൽഹി ∙ ഗുരുഗ്രാമിലെ ലെപ്പേർഡ് ട്രെയിൻ റോഡിൽ വനിത ബൈക്ക് റൈഡർ ഷോമിത സിങ് (28) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ജയ് യാദവ് (34) എന്നയാളെയാണ് ബാദ്ഷാഹ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് വിഹാർ ഫേസ് മൂന്നിലെ ഗ്ലോബൽ ടവറിൽ താമിസിക്കുന്ന ജയ് യാദവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 106 , സെക്‌ഷൻ 281 എന്നീ രണ്ട് വകുപ്പുകൾ പ്രകാരമാണു കേസ്.
പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് ആവശ്യമായ രേഖകൾ തയാറാക്കി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.വനിതാ ബൈക്ക് റൈഡർമാരുടെ സംഘത്തോടൊപ്പം നോയിഡയിൽനിന്നു ഗുരുഗ്രാമിലേക്ക് വരുമ്പോൾ ഈ മാസം ആറിനാണ് ഷോമിതയുടെ ബൈക്ക്, മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെ ഷോമിത മരിച്ചു.ആഡംബര സ്പോർട്സ് ബൈക്കാണ് ഷോമിത ഉപയോഗിച്ചിരുന്നത്. ഇവർക്ക് പ്രഫഷനൽ റൈഡറാകാൻ പരിശീലനം നൽകിയിരുന്ന ലെറ്റ്സ് റൈഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും ഷോമിതയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഹോളി മുതൽ ഷോമിത തങ്ങൾക്കൊപ്പം പരിശീലനം നടത്തിവരികയാണെന്നും അവർ നന്നായി ബൈക്ക് ഓടിക്കാൻ അറിയുന്ന ആളാണെന്നും സംഭവിച്ചത് ഹിറ്റ് ആൻഡ് റൺ കേസാണെന്നുമാണ് ട്രെയിനിങ് അക്കാദമിയുടെ സഹ സ്ഥാപകൻ കുൽദീപ് ശർമ പ്രതികരിച്ചത്.ഗുരുഗ്രാമിലെ ലെപ്പേർഡ് ട്രെയിൻ റോഡിൽ വനിത ബൈക്ക് റൈഡർ ഷോമിത സിങ് (28) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.