കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹരജിയില്‍ ഹൈക്കോടതി അവധിക്കാലത്തിനുശേഷം വിശദമായ വാദം കേള്‍ക്കും.
തങ്ങളെക്കൂടി പ്രതി ചേര്‍ത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സിബിഐ കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നാണ് പ്രധാന വാദം. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.കൊച്ചി സിബിഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്ബത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാളയാര്‍ കേസിലെ പ്രതികളായ മാതപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി..
0
ബുധനാഴ്ച, ഏപ്രിൽ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.