ബെംഗളൂരു : ഒളിച്ചോടിയ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു.
2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി. അതേ കാലയളവിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു.തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു.എന്നാൽ, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന് ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണിൽ പകർത്തുകയും കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയിൽ മൊഴി നൽകിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമർശിച്ചതും.കാമുകനോടൊപ്പം ഒളിച്ചോടിയ ഭാര്യ, കൊല്ലപ്പെട്ടതാണ് എന്ന് വരുത്തി തീർത്ത് പോലീസ്, യുവാവിന് ഒന്നരവർഷം ജയിൽ ശിക്ഷ.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.