എടപ്പാൾ : ടെറസിന് മുകളിൽ പച്ചക്കറി കൃഷി നടത്തി നൂറുമേനി വിളവെടുക്കുകയാണ് ഭിന്നശേഷി വിദ്യാർഥികൾ. വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമാണ് തങ്ങളുടെ പരിമിതികൾ ഉള്ളിലൊതുക്കി കാർഷിക രംഗത്ത് പച്ചക്കറി കൃഷിയിൽ ഭിന്നശേഷി കുട്ടികൾ തിളങ്ങുന്നത്.
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് ബഡ്സ് സ്കൂളിലെ കുട്ടികളാണ് പച്ചക്കറി കൃഷി വിജയകരമായി നടത്തിയത്. കണിവെള്ളരി ,തക്കാളി, വെണ്ട ,വഴുതന, പച്ചമുളക്,, കാബേജ്, കോളിഫ്ലവർ, പയർ, കുമ്പളം, ചോളം എന്നിവയാണ് നൂറുമേനി വിളഞ്ഞത്.മണ്ണ് ഒരുക്കൽ, വിത്ത് നടൽ, കള നിയന്ത്രണം, ജലസേചനം തുടങ്ങി കൃഷിയുടെ ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ തന്നെയാണ് രംഗത്തിറങ്ങിയത്. ഭിന്നശേഷി കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് കൂടി ഉപകരിക്കുന്ന വിധമാണ് കുട്ടികളെ കാർഷിക രംഗത്തേക്ക് ആകർഷിച്ചത്.പച്ചക്കറി കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡണ്ട് എം .എം ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക കെ. ഗിരിജ, കെ .ഷീല, പാർവതി ,ആദാവിൽ മോഹനൻ, പി .സജിന, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.. തങ്ങളുടെ കൈകളാൽ വിളഞ്ഞ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വിദ്യാർത്ഥികൾക്കും ആവേശമായി.വിഷുവിന് ഒരുമുറം പച്ചക്കറികൃഷി: കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ നൂറ്മേനി വിളവെടുപ്പ്.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.