മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം. വഴിതെറ്റി നിലമ്പൂർ വനത്തിനുള്ളിൽ അകപ്പെട്ട യുവാക്കൾക്ക് ഒടുവിൽ കൈത്താങ്ങായത് അഗ്നിരക്ഷാ സേന. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ lഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി, ഷുഹൈബ്, മുസ്ഫർ, ഷമീം, അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
സഹപ്രവർത്തകന്‍റെ കല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു.ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത്.ഗൂഗിൾ മാപ്പ് ചതിച്ചു. അര്‍ധരാത്രി വഴിതെറ്റി നിലമ്പൂർ വനത്തിനുള്ളിൽപെട്ട യുവാക്കൾക്ക് കൈത്താങ്ങുമായി അഗ്നിരക്ഷാ സേന.
0
തിങ്കളാഴ്ച, ഏപ്രിൽ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.