കോഴിക്കോട്,: ലഹരിക്ക് അടിമയായ മകനെ ഭയന്ന് .പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മാതാവ് ചാനൽ ഓഫിസിൽ എത്തിയത്. മകനെ ഡീഅഡിക്ഷന് സെന്ററില്‍ എത്തിക്കാന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം. മൂന്ന് തവണ കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും സഹായിച്ചില്ലെന്നും അവർ ആരോപിച്ചു.
"25 വയസ്സുള്ള മകനാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഡീഅഡിക്ഷന് സെന്ററില്‍ എത്തിച്ച് മെഡിസിന് കഴിക്കുന്നുണ്ടായിരുന്നു. കുറേക്കാലമായി ബുദ്ധിമുട്ട് ഒന്നുമില്ല. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നു. ഈയിടെ മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്. മെഡിസില്‍ കഴിക്കുന്നതിനിടെ മദ്യപാനം ഉണ്ടായിരുന്നു', മാതാവ് ചാനലിനോട് വെളിപ്പെടുത്തി.തന്നെ കൂടാതെ മകന്റെ ഭാര്യ, കുഞ്ഞ്, ഭര്‍ത്താവിന്റെ ഉമ്മ എന്നിവരാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം മകന് അക്രമാവസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുന്ന സ്ഥിതിയുമുണ്ടായി. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി. ഡീ അഡിക്ഷന് സെന്ററില്‍ മകനെ എത്തിക്കുന്നതിനായാണ് പൊലീസ് സഹായം തേടിയത്. എന്നാല്‍ പരാതി വാങ്ങാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. മകന് നാട്ടിലുണ്ടെന്നും പൊലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസിനെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വീഡിയോ തന്റെ ഫോണില്‍ കണ്ടതോടെയാണ് മകന് അക്രമാസക്തനായതെന്നും മാതാവ് വിശദീകരിച്ചു.മകനെ ഭയന്നാണ് ഇന്നലെ വീടുവിട്ടിറങ്ങിയത്. മകനെ മാറ്റിയെടുക്കണം. ഡീ അഡിക്ഷന് സെന്ററില്‍ എത്തിക്കണം. സ്വയം പോകില്ല. ഇനി ഇങ്ങനെ വിട്ടാല്‍ അവന് മറ്റൊരു അഫാന് ആയി മാറും. കത്തിയൊക്കെ കെയ്യില്‍ എടുക്കുന്നുണ്ടായിരുന്നു. മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് നിലവില്‍ വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്' എന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു. സംഭവം കോഴിക്കോട് കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിശ്വസനീയത പരിശോധിച്ച ശേഷം ഇടപെടുമെന്ന് മേയര്‍ ബീന ഫിലിപ്പ് ഉറപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.