ന്യൂഡൽഹി∙ നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഇന്ത്യ - ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം ഇന്ത്യയിൽ എത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റയൻ ലെക്കോർനു കരാറിൽ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറും.കരാർ പ്രകാരമുള്ള 26 വിമാനങ്ങളിൽ 22 എണ്ണം സിംഗിള്‍ സീറ്ററും 4 എണ്ണം ട്വീൻ സീറ്റർ വിമാനങ്ങളും ആണെന്നാണ് വിവരം. പൈലറ്റുമാര്‍ക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, ലോജിസ്റ്റിക്കൽ സാങ്കേതിക സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയും കരാറിന്റെ ഭാഗമായുണ്ടെന്നാണ് സൂചന.നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടും.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.