ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്നലെ 56 ആം ദിവസത്തിലേക്കും നിരാഹാര സമരം 18 ആം ദിവസത്തിലേക്കും കടന്നു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം അംഗീകരിച്ചു.
ഇന്ന് വൈകുന്നേരം 3 മണിക്ക് ആശാ വർക്കേഴ്സ് മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞിരുന്നു.തനിക്ക് ഇതുവരെയും സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. പല വട്ടം സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല.ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.