കോഴിക്കോട്: കാരശ്ശേരിയിൽ മോഷണകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ, കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദിനേ പിടികൂടാനെത്തിയ പോലീസുകാർക്കാണ് പരിക്കേറ്റത്.
വയനാട് എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കായിരുന്നു വെട്ടേറ്റത്. അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്. ഇന്ന് വൈകിട്ട് 3.30-ന് പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെ ആയിരുന്നതിനാൽ വെട്ടേൽക്കാതെ രക്ഷപെട്ടു.ആക്രമണത്തിൽ രണ്ട് പൊലീസുകാരുടെയും കൈയിലാണ് വെട്ടേറ്റത്. വെട്ടേറ്റ പൊലീസുകാരെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ എത്തിച്ചു.കാരശ്ശേരിയിൽ മോഷണകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.