തീവ്രമായ ജനകീയ പ്രതിഷേധത്തെ തുടർന്ന്, പാലക്കാട് ജില്ലയിലെ കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ പിലാക്കാട്ടിരി കള്ളിക്കുന്ന് എസ്‌സി കോളനിക്ക് സമീപം നടന്നിരുന്ന കുന്നിടിച്ചുള്ള മണ്ണും പാറയും ഖനനം താൽക്കാലികമായി നിർത്തിവച്ചു. ദേശീയപാത വികസനത്തിന് അനുമതിയോടെ നടത്തിയിരുന്ന ഈ ഖനനം പ്രദേശവാസികൾക്ക് വലിയ ദുരിതമായിരുന്നു സൃഷ്ടിച്ചത്.
ഖനനത്തിന്റെ ആഴം വർധിച്ചതോടെ കുന്നിൽ ജലം കാണാൻ തുടങ്ങിയെന്നും, ഇത് സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റുന്നതിന് കാരണമായെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രകൃതി ചൂഷണത്തിന്റെ ദുരിതഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപതിലധികം കുടുംബങ്ങളാണ്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്ന ഈ പ്രദേശവാസികൾ, അവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ലാ കളക്ടറെ നേരിൽ കണ്ട് തങ്ങളുടെ ദുരിതങ്ങൾ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം നാല്പതോളം പേരടങ്ങുന്ന സംഘമാണ് കളക്ടർക്ക് നിവേദനം സമർപ്പിച്ചത്.തുടർന്ന്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച ജില്ലാ കളക്ടർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഈ സമരപരിപാടികൾക്ക് വി.ബി മുരളീധരൻ, സുനിൽകുമാർ, ധനീഷ്, ബാലൻ എന്നിവർ നേതൃത്വം നൽകി.പിലാക്കാട്ടിരി: ജനകീയ പ്രതിഷേധത്തെ തുടർന്ന് കുന്നിടിക്കൽ താത്കാലികമായി നിർത്തിവച്ചു.
0
വ്യാഴാഴ്ച, ഏപ്രിൽ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.