കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു.
വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. നിലവിൽ റാപ്പർ വേടൻ കസ്റ്റഡിയിലാണ്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. NDPS ആക്ട് 20(b)2a പ്രകാരം കേസെടുത്ത് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് എക്സെെസിന്‍റെ ലഹരിവേട്ട തുടരുകയാണ്.അതിനിടെ വേടന്റെ ഇടുക്കിയിലെ പരിപാടിയും റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കിയത്.കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.കഴിഞ്ഞ ദിവസം കൊച്ചി മറെെൻ ഡ്രെെവിലെ ഫ്ളാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചു.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.