പാലാ: കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു.പാലാ ഫൈനാർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ കലാ പരിപാടികൾ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
നാടകങ്ങളും ,നാടക സമിതികളും ,നാടക കലാകാരൻമാരും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കലയേയും നാടകങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടു വരുന്നതിൽ മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണ് .ഒരു കാലാത്ത് വി. സാംബശിൻ്റെയും ,കെടാമംഗലം സദാനന്ദൻ്റെയുമൊക്കെ കഥാപ്രസംഗങ്ങൾ സാംസ്കാരിക മുന്നേറ്റത്തിനും മാറ്റങ്ങൾക്കും വഴി തെളിച്ചെങ്കിലും ആ കല ഇന്ന് ഇല്ലാതായികൊണ്ടിരിക്കയാണ് എന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
രാജേഷ് പല്ലാട്ട് ,ബെന്നി മൈലാടൂർ, ബൈജു കൊല്ലമ്പറമ്പിൽ ,ബിജി ജോജോ, ഷിബു തെക്കേമറ്റം, അബ്ദുള്ളാ ഖാൻ ,ഉണ്ണി കുളപ്പുറം.ബേബി വലിയപറമ്പിൽ; തുടങ്ങിയവർ പ്രസംഗിച്ചു.യോഗ നടപടികൾക്ക് ശേഷം അക്ഷരജ്വാല നാടകവും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.