ആലപ്പുഴ ∙ ബീച്ചിൽ ഭീതി പരത്തുന്ന തെരുവുനായ്ക്കൾ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരി കെസ്‌നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനിൽകുമാർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.
ഫ്രാൻസിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന കെസ്‌നോട്ട് ഒറ്റയ്ക്കാണ് എത്തിയത്. കടിയേറ്റ് ഓടി മാറാൻ ശ്രമിച്ചപ്പോൾ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചിൽ കേട്ട് ലൈഫ് ഗാർഡുമാർ ഓടിയെത്തിയാണു രക്ഷിച്ചത്. അടുത്ത കുത്തിവയ്പുകൾ 10, 20, മേയ് 5 തീയതികളിലാണ്.മേയ് 5ന് നെടുമ്പാശേരിയിൽ നിന്നു നാട്ടിലേക്ക് തിരികെ പോകേണ്ടതിനാൽ 4ന് കുത്തിവയ്പ് എടുക്കാൻ ഡോക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്കു ഭാഗത്തുവച്ചായിരുന്നു നായ്ക്കൾ കടിച്ചത്. ബീച്ചിൽ നായ്ക്കൾ കൂട്ടമായാണു നടക്കുന്നത്. കുട്ടികൾ കളിക്കുന്ന സ്റ്റേജ്, പാർക്ക് എന്നിവിടങ്ങളിൽ കൂട്ടം കൂടി നായ്ക്കളെ കാണാം.ഞായർ വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭയിലെ കൗൺസിലർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം പങ്കെടുത്ത സമ്മേളനം നടന്നപ്പോൾ നായ്ക്കൾ കൂട്ടമായി സ്റ്റേജിലേക്ക് പല തവണ കയറി. നായ്ക്കൾ പരസ്പരം കടിപിടി കൂടിയതോടെ പലതവണ സമ്മേളനം തടസ്സപ്പെടുകയും ചെയ്തു. തെരുവുനായ്ക്കളുടെ ശല്യം അധികൃതർ നേരിട്ടു കണ്ടിട്ടും ജനങ്ങളുടെ ഭീതി മാറ്റാൻ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.ഫ്രഞ്ച് വനിതയെ തെരുവ്നായ കടിച്ചു. നയശല്യം രൂക്ഷമാണെന്ന് ശ്രദ്ധയിൽ പെട്ടിട്ടും അധികൃതർ വേണ്ട നടപടി സീകരിക്കുന്നില്ല.
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.