ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ 25 ഓളം അംഗൻവാടികൾ ഉണ്ട് അതിലെ 93 നമ്പർ ടൗൺ കേന്ദ്രീകരിച്ചുള്ള അംഗൻവാടിക്ക് ഈരാറ്റുപേട്ട നഗരസഭയിൽ അംഗൻവാടി കം ക്രഷ് ആയിട്ട് അനുവദിച്ചു.
3 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികൾ ഉള്ള വനിതകൾക്ക് തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് കൂടിയാണ് അംഗൻവാടി കം ക്രഷ് ആരംഭം കുറിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു.വൈസ് ചെയർമാൻ അൻസർ പുള്ളോലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് വാർഡ് കൗൺസിലർ Dr.സഹല ഫിർദൗസ് ആശംസകൾ അർപ്പിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ജാസ്മിൻ സലീം പദ്ധതി വിശദീകരണം നടത്തി.
കൂടാതെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സർ ആശംസകൾ അറിയിച്ചു. ICDS സൂപ്പർവൈസർ ആര്യ ക്രഷിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.