തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഏപ്രിൽ 24 മുതൽ 26 വരെയാണ് വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അര മണിക്കൂർ നേരത്തേക്ക് വൈദ്യുതി നിയന്ത്രിക്കുക.
കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിലുണ്ടായ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.നാളെയോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് ശ്രമം. വൈകിട്ട് 6 മണി മുതലുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്. ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.