പാലക്കാട്: കോട്ടായി പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ജലസേചന വകുപ്പിന്റെ സ്ഥലം ഏറ്റെടുത്താണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. ജലസേചനത്തിന് തടസ്സം വരാത്ത വിധത്തിൽ കനാൽ കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ട് ബസുകൾ നിർത്തിയിടുന്നതിനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.
ഏകദേശം 100 മീറ്ററോളം കനാൽ സ്ലാബിട്ട് മൂടും. പി.പി. സുമോദ് എം.എൽ.എ യുടെ പ്രത്യേക താൽപ്പര്യത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കുഴൽമന്ദം, പുടൂർ, തിരുവില്വാമല, മങ്കര, പറളി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന നൂറോളം സ്വകാര്യ ബസുകളും ട്രക്കുകളും കൂടാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കോട്ടായി സെൻ്ററിൽ എത്തി തിരിഞ്ഞുപോകേണ്ടതുണ്ട്.ഇത് ജംഗ്ഷനിൽ വലിയ തിരക്കിന് കാരണമാകുന്നു. ഈ തിരക്ക് ഒഴിവാക്കുന്നതിനായി ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ വളരെക്കാലമായി ഉന്നയിക്കുന്നുണ്ട്. പദ്ധതിക്കാവശ്യമായ നടപടികൾ ആരംഭിച്ചിട്ട് ഒരു ദശാബ്ദത്തിലേറെയായി.കോട്ടായി ബസ് സ്റ്റാൻഡ് നിർമ്മാണം: ഒന്നാം ഘട്ടത്തിന് തുടക്കം
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.