തിരുവനന്തപുരം : അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കുക: റോയ് അറയ്ക്കൽ: അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ധന വില വർധന അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നടപടി അവർ നടപ്പാക്കി വരുന്ന ജനവിരുദ്ധതയുടെ തുടർച്ചയാണ്.
ഗാർഹിക പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സബ്സിഡി അക്കൗണ്ടിൽ തരാമെന്നു പറഞ്ഞ് കബളിപ്പിച്ചതും ബിജെപി സർക്കാരാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഗണ്യമായി കുറഞ്ഞപ്പോൾ അതിൻ്റെ ആനുകുല്യം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ എക്സൈസ് തീരുവയും വർധിപ്പിച്ചിരിക്കുകയാണ്.ഒരു വശത്ത് വംശീയ ഭീകരനിയമങ്ങൾ ചുട്ടെടുത്തും മറുവശത്ത് സാമ്പത്തിക ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും ഭരണകൂട ഭീകരത തുടരുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ. ഓഹരി വിപണിയിലെ വലിയ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും പണപ്പെരുപ്പവുമെല്ലാം രാജ്യത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കും.ഈ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത സർക്കാരാണ് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ജനവിരുദ്ധ കേന്ദ്ര ദുർഭരണത്തിനെതിരേ പൗരസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയായെന്നും അദ്ദേഹം വ്യക്തമാക്കി.അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കുക: റോയ് അറയ്ക്കൽ..
0
തിങ്കളാഴ്ച, ഏപ്രിൽ 07, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.