ആലപ്പുഴ ∙ വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയെന്ന് കണ്ടെത്തി. ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി.
നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.തുടർന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്.ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടത് ഏഴേമുക്കാൽ പവൻ സ്വർണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വർണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി.വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതി, പൊലീസിന്റെ അന്വേഷണത്തിൽ സ്വർണംകവർന്നത് ഭർത്താവ്.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.