പന്തളം കൊട്ടാരം കുടുംബാംഗം തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം 16.04.2025 വരെ അടച്ചു. 17.04.2025 രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം മാത്രമേ ഇനി നട തുറക്കുകയുള്ളൂ.
രാജകുടുംബാംഗവും - പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകൾ തിരുവോണം നാൾ അംബ തമ്പുരാട്ടി 87 വയസ്സ് ആണ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് നിര്യാതയായത്.ഭർത്താവ് പരേതനായ മുരളീധരരാജ (ചിറളയം പാലസ് കുന്നംകുളം) മക്കൾ : രാജേഷ് വർമ്മ, (Rt State Bank Of India) രമേഷ് വർമ്മ. (Joint Secretary Pandalam Palace Managing Committee ) ബ്രിജേഷ് വർമ്മ (chennai) മരുമക്കൾ ശ്രീകല (South Indian Bank) ശ്രീജ (നവോദയ സ്കൂൾ നേരിയമംഗലം) സുരഭി .സംസ്കാരം നാളെ 11.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ വെച്ച് നടക്കും.. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം 16.04.2025 വരെ അടച്ചു.പന്തളം കൊട്ടാരത്തിലെ തിരുവോണം നാൾ അംബ തമ്പുരാട്ടി (87) അന്തരിച്ചു.
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.