1.63 ലക്ഷം സൂക്ഷ്മസംരംഭങ്ങൾ, 3.23 ലക്ഷം പേർക്ക് തൊഴിൽ

1.63 ലക്ഷം സൂക്ഷ്മസംരംഭങ്ങൾ, 3.23 ലക്ഷം പേർക്ക് തൊഴിൽ, വീട്ടമ്മമാരെ സംരംഭകരാക്കിയ കുടുംബശ്രീ മാജിക്ക് മലയാളി സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിന്റെ കൂടി അടയാളമാണ്.

ന്യൂട്രിമിക്സും ഹരിതകർമ്മ സേനയും തുടങ്ങി കൊച്ചിൻ മെട്രോയിലും വിമാനത്താവളങ്ങളിലും പോലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. 1998 ൽ ഇ കെ നായനാർ സർക്കാർ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനത്തെ വെറുമൊരു സമ്പാദ്യപദ്ധതി എന്നതിനപ്പുറം, സംരംഭക പ്രവർത്തനത്തിലേക്ക് സജീവമായി ഇറക്കിയത് 2016 മുതലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളാണ്.  

സംസ്ഥാനത്തെ അംഗന്‍വാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകളാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. കെട്ടിട നിര്‍മ്മാണം, സിമന്റ് കട്ട നിര്‍മ്മാണം, ഡ്രൈവിഗ് സ്‌കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങി കുടുംബശ്രീ കൈവെക്കാത്ത സംരംഭക മേഖലകൾ അപൂർവം.

10 ജില്ലകളില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കെയര്‍ എക്കണോമിയിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കെ 4 കെയര്‍ പദ്ധതിയും സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്നു. 

കുടുംബശ്രീ എന്ന കേരളത്തിന്റെ അഭിമാന പദ്ധതി കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുകയാണ്. നവകേരളം_പുതുവഴികൾ


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !