കല്ലടിക്കോട് : പാലക്കാട് കരിമ്പ കരിമല ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ മൃതദേഹമാണ് 45 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം സംഭവിക്കുന്നത്. ഞായറാഴ്ചയാണ് കാട്ടുതേന്‍ ശേഖരിക്കാന്‍ 9 പേരടങ്ങുന്ന സംഘം അട്ടപ്പാടിയില്‍ എത്തിയത്. വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പാറയിടുക്കില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച രാത്രിയോടെ മണികണ്ഠന് വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്.ഉടന്‍ തന്നെ അഗ്നിരക്ഷാസേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മണിക്കൂറുകളോളം ആര്‍എഫ് ടീമും സ്കൂബ ടീമും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.പാലക്കാട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.