ചിറ്റിലഞ്ചേരി∙ പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. കാർ യാത്രക്കാരായ 4 പേർക്കും കലുങ്കിൽ ഇരിക്കുകയായിരുന്ന 2 പേർക്കും പരുക്കേറ്റിട്ടുണ്ട്.ആലത്തൂർ ഭാഗത്തുനിന്ന് നെന്മാറ ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ബൈക്ക് ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷമാണ് കലുങ്കിൽ ഇരിക്കുകയായിരുന്നവരെയും ആണ് കാർ ഇടിച്ചത്.പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു.
0
വ്യാഴാഴ്ച, ഏപ്രിൽ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.