നാനി നായകനായി 2019 ൽ റീലീസ് ചെയ്ത ചിത്രമായിരുന്നു ജേഴ്സി. സിനിമ അടുത്തിടെ റീ റീലീസ് ചെയ്തിരുന്നു. ഈ സിനിമ കാണാൻ തന്റെ മകനെ കൂട്ടിയാണ് തിയേറ്ററിൽ പോയതെന്നും അവിടെ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും നല്ല നിമിഷത്തെക്കുറിച്ചും പറയുകയാണ് നാനി. ഒരു നടന് എന്ന നിലയിലും അച്ഛന് എന്ന നിലയിലും ജീവിതത്തില്‍ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ്മ തിയേറ്ററിൽ നിന്ന് ലഭിച്ചെന്നും നാനി പറഞ്ഞു.
ജീവിതത്തില്‍ മറക്കാനാകാത്ത സിനിമാറ്റിക് മൊമൻ്റ് ഒരെണ്ണം ഉണ്ടായിട്ടുണ്ട്. എന്റെ ജേഴ്സി എന്ന സിനിമ ഈയടുത്ത് റീ റിലീസ് ചെയ്തിരുന്നു. നല്ല റെസ്പോണ്‍സായിരുന്നു കിട്ടിയത്. ആ സിനിമ കാണാന്‍ മകനെയും കൂട്ടി തിയേറ്ററില്‍ പോയി. ആ ഷോ ഹൗസ്ഫുള്ളായിരുന്നു. മകന് ആദ്യമായാണ് ആ സിനിമ കാണുന്നത്.ആറ് വയസ്സാണ് അവന്.ആ സിനിമയില്‍ ഒരു സീനുണ്ട്.നാനി പറയുന്നു. 800 ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു. അത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ.
0
തിങ്കളാഴ്ച, ഏപ്രിൽ 21, 2025
എൻ്റെ കഥാപാത്രം സെഞ്ച്വറി നേടി തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോള്‍ മകന് എനിക്ക് ബഹുമാനപൂര്‍വം തല കുമ്പിടുന്ന സീനുണ്ട്. 800ലധികം സീറ്റുകളുള്ള ആ തിയേറ്ററിലെ എല്ലാവരും എന്നെ നോക്കി അതുപോലെ ചെയ്തു. ഒരു അച്ഛനെന്ന നിലയിലും നടനെന്ന നിലയിലും ആ സമയത്തെ എന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാനാകില്ല,’ നാനി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.