തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു:ഒരാളുടെ നില ഗുരുതരം.

തൃശൂര്‍: തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളാണ് കതിന നിറക്കുന്നതിന് നേതൃത്വം നൽകിയിരുന്നത്. ആറാട്ടുപുഴ പൂരത്തിന്‍റെ മുഖ്യ പങ്കാളിയായ തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരം നടക്കുന്നതിനിടെയാണ് തീ പടർന്നത്.
പൂരത്തിന്‍റെ സമാപന സമയത്ത് പൊട്ടിക്കാനായി കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെയാണ് അപകടം. തീ പടർന്നതിന്‍റെ കാരണം വ്യക്തമല്ല. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !