ഗുഡ്‌മോർണിങ് കൊല്ലം; 10 രൂപയ്ക്ക് വയറുനിറച്ച് ഭക്ഷണം കഴിക്കാം, കൊല്ലം കോർപറേഷന്റെ പദ്ധതി വിജയകരം.

കൊല്ലം: ഇനി കൊല്ലത്ത് വരുന്നവർക്ക് വയറു നിറച്ച് ഭക്ഷണം കഴിക്കാം. 'ഗുഡ്‌മോർണിങ് കൊല്ലം' എന്ന പേരിൽ കൊല്ലം കോർപറേഷൻ 10 രൂപക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചു. കൊല്ലം ചിന്നക്കട ബസ്സ്റ്റാൻഡിന് സമീപമാണ് ഇത്തരത്തിൽ കുറഞ്ഞ പൈസക്ക് ഭക്ഷണം നൽകുന്ന കൗണ്ടറുള്ളത്.

അപ്പം, ദോശ, ഇഡലി, ഇടിയപ്പം കൂടെ കറികളും ഉൾപ്പെടെയാണ് 10 രൂപ. കൊല്ലം കോർപറേഷന്റെ കീഴിൽ വരുന്ന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണി ഉത്‌ഘാടനം ചെയ്തു. നഗരത്തിൽ വരുന്ന പാവപ്പെട്ടവരുടെ വിശപ്പ് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 10 രൂപയ്‌ക്ക് പ്രഭാത ഭക്ഷണവും 20 രൂപയ്‌ക്ക് ഊണും ലഭിക്കും കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികവുറ്റ പദ്ധതികളാണ് ഒരിക്കിയിരിക്കുന്നതെന്നും, ഈ വർഷം തന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 

പൊതുവിതരണ സംവിധാനങ്ങൾ വഴിയും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ കൃത്യമായി ജനങ്ങൾക്ക് നൽകുന്നതിനാൽ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. നവംബറോടെ കേരളത്തിലെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പ് പൂർണമായും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പട്ടണത്തിൽ വരുന്ന ആരും വിശന്നിരിക്കാൻ പാടില്ല, അതാണ് കൊല്ലം കോർപറേഷന്റെ ലക്ഷ്യമെന്നും കൂട്ടായി എടുത്ത തീരുമാനമാണെന്നും കൊല്ലം കോർപറേഷൻ മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. 2015 മുതൽ ജില്ലയിലെ സ്കൂളുകളിൽ നടത്തി വരുന്ന അമ്മമനസും കോവിഡ് കാലത്ത് നടപ്പിലാക്കിയ ജനകീയ ഹോട്ടലുകളുടെയും തുടർച്ചയാണെന്നും മേയർ വ്യക്തമാക്കി. 

2025-26 വർഷത്തിലെ ബജറ്റിൽ ഡെപ്യൂട്ടി മേയർ അവതരിപ്പിച്ച 10 രൂപക്ക് ഭക്ഷണം കൊടുക്കുന്ന പ്ലാനാണ് ഇപ്പോൾ കൊല്ലത്തു വിജയകരമായി നടപ്പിലാക്കിയത്. 10 രൂപക്ക് നാല് ഇഡലിയും സാമ്പാറും ലഭിക്കുന്നത് വളരെ പ്രയോജനകരം തന്നെയാണ് എന്ന് എംഎൽഎ, എം നൗഷാദ് പറഞ്ഞു. നിലവിൽ ഓരോ ദിവസവും ഓരോ ഐറ്റം ആണ് ലഭിക്കുന്നത്. കുറഞ്ഞ പൈസക്ക് നല്ല ഭക്ഷണമാണ് ലഭിച്ചതെന്ന് ഇവിടെനിന്നും കഴിച്ചവരും പറഞ്ഞു

300 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ വിജയകരമാണെങ്കിൽ ഭക്ഷണത്തിന്റെ അളവ് കൂട്ടി കൊണ്ടുവരും. കൊല്ലം ആശ്രാമത്തെ 'സ്നേഹിത' കുടുംബശ്രീ യൂണിറ്റിലെ രജിതയും സംഘവുമാണ് രുചികരമായ ഭക്ഷണം ഒരുക്കുന്നത്. ഗുഡ്‌മോർണിങ് കൊല്ലം എന്ന പദ്ധതി ക്രമീകരിച്ചിരിക്കുന്നത് ബസ് സൗകര്യമുള്ള റൂട്ടിലായൊതുകൊണ്ട് വരുന്ന എല്ലാവർക്കും പ്രയോജനമാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !