പത്തനംതിട്ട: വേനലവധിക്കാലം ചിലവഴിക്കാനായി മാതാവിന്റെ വീട്ടിലെത്തിയ ആറുവയസുകാരന് ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്ക് ശ്യാമ ദമ്പതികളുടെ മകന് ഹമീനാണ് (6) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികില്‍ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയില്‍ സ്വിച്ചില്‍ നിന്നുള്ള എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. സഹോദരി: ഹമീമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.