അയൽവാസികളുമായി സംഘർഷം ഉണ്ടായതിനെ തുടർന്ന് പോലിസ് കസ്റ്റഡിയിൽ എടുത്ത ആളിന്റെ വീട് കത്തിനശിച്ച നിലയിൽ..

കോഴിക്കോട്: അയൽവാസികളുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.ഇന്നലെ വൈകുന്നേരം നാട്ടുകാരുമായി ഫൈജാസ് പ്രശനമുണ്ടാക്കി.

തുടർന്ന് ഇന്നലെ രാത്രി ഫൈജാസിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും തങ്ങളുമായി സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നുമാണ് നാട്ടുകാർ പറയുന്നത്. അമ്മയെയും ബന്ധുക്കളെയും എല്ലാം ഇയാൾ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അയൽവാസികളുമായും സംഘർഷങ്ങൾ പതിവായിരുന്നു.ഫൈജാസ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന്റെ ഉൾവശം ആകെ കത്തിനശിച്ച നിലയിലാണ്. ഫർണിച്ചറുകൾ, കിടക്കകൾ എല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. പൊലീസെത്തി വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !