കോഴിക്കോട്: അയൽവാസികളുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.ഇന്നലെ വൈകുന്നേരം നാട്ടുകാരുമായി ഫൈജാസ് പ്രശനമുണ്ടാക്കി.
തുടർന്ന് ഇന്നലെ രാത്രി ഫൈജാസിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും തങ്ങളുമായി സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നുമാണ് നാട്ടുകാർ പറയുന്നത്. അമ്മയെയും ബന്ധുക്കളെയും എല്ലാം ഇയാൾ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.അയൽവാസികളുമായും സംഘർഷങ്ങൾ പതിവായിരുന്നു.ഫൈജാസ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന്റെ ഉൾവശം ആകെ കത്തിനശിച്ച നിലയിലാണ്. ഫർണിച്ചറുകൾ, കിടക്കകൾ എല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. പൊലീസെത്തി വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.അയൽവാസികളുമായി സംഘർഷം ഉണ്ടായതിനെ തുടർന്ന് പോലിസ് കസ്റ്റഡിയിൽ എടുത്ത ആളിന്റെ വീട് കത്തിനശിച്ച നിലയിൽ..
0
ശനിയാഴ്ച, ഏപ്രിൽ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.