പട്ടാമ്പി തിരുമിറ്റക്കോട് - പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്തും ആരോഗ്യവകുപ്പും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം മാലിന്യം അനാസ്ഥാപൂർവ്വം തള്ളിയ വ്യക്തിക്കെതിരെ ഹെൽത്ത് ഇൻസ്‌പെക്ടർ 25,000 രൂപ പിഴ ചുമത്തി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് ലാലും ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി അനിതയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യ നിക്ഷേപത്തിന് ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിഞ്ഞത്.കോഴിക്കോട് സ്വദേശിയും മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി പഠനം നടത്തുന്ന വിദ്യാർത്ഥിക്കാണ് പിഴ ചുമത്തിയത്. ചട്ടപ്രകാരം, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് നിയമവിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.ഇതേ സ്ഥലത്ത് നാല് ദിവസങ്ങൾക്ക് മുമ്പ് ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കിയിരുന്നു. "പൊതുസ്ഥലങ്ങളിലെ ശുചിത്വം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരും," എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് ലാൽ പറഞ്ഞു.പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്തും ആരോഗ്യവകുപ്പും.
0
ഞായറാഴ്ച, ഏപ്രിൽ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.