ദുബായ് : മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 6-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നതിനായാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. കേവലം ഒരു കൗതുകത്തിൽ ആരംഭിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ജീവിതം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.കുട്ടികൾ ലഹരിവസ്തുക്കൾക്ക് അടിമപ്പെടുന്നത് തടയുന്നതിനായി അവരുടെ പെരുമാറ്റരീതികൾ കുടുംബാംഗങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. മയക്ക് മരുന്നുകൾ പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ, മെസ്സേജ് ആപ്പുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതായും, ഇത്തരം പ്രതലങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, വോയിസ് ഉൾപ്പടെയുള്ള സന്ദേശങ്ങൾ ഇതിനായി ദുരുപയോഗം ചെയ്യുന്നതായും പോലീസ് കൂട്ടിച്ചേർത്തു.ലഹരിവസ്തുക്കളോടുള്ള ആസക്തിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന ‘ചാൻസ് ഫോർ ഹോപ്’ പരിപാടിയെക്കുറിച്ച് അറിയുന്നതിനായി അബുദാബി പോലീസ് വെബ്സൈറ്റ്, എ ഡി പോലീസ് സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ 8002626 എന്ന ഫോൺ നമ്പർ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു :അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.