തിരുവനന്തപുരം∙ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്യാംപസിനകത്തുനിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർഥികൾ പരസ്പരം കല്ലെറിഞ്ഞു.
സംഘർഷത്തെ തുടർന്ന് പാളയത്ത് ഗതാഗത തടസവുമുണ്ടായി.അതിനിടെ, സെനറ്റ് തിരഞ്ഞെടുപ്പിൽ ഏഴു ജനറൽ സീറ്റിൽ ആറിലും എസ്എഫ്ഐ വിജയിച്ചു. വൈസ് ചെയർപേഴ്സൻ സീറ്റിൽ കെഎസ്‌യു ജയിച്ചു. 13 വർഷത്തിനുശേഷമാണ് വൈസ് ചെയർപേഴ്സൻ സ്ഥാനത്ത് കെഎസ്‌യു വിജയിക്കുന്നത്. കെഎസ്‌യു പ്രതിനിധികൾ 4 എക്സിക്യൂട്ടീവ് സ്ഥാനത്തും വിജയിച്ചിട്ടുണ്ട്.ഇതിൽ പ്രകോപിതരായ എസ്എഫ്ഐ വോട്ടെണ്ണൽ അട്ടിമറിക്കാനായി സംഘർഷമുണ്ടാക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, ക്യാംപസിനു പുറത്തുനിന്ന് കെഎസ്‌യു പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിനിടയിലും വോട്ടെണ്ണൽ തുടരുകയാണ്.എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. പോലീസ് ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു.
0
വ്യാഴാഴ്ച, ഏപ്രിൽ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.