ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ സൃഷ്ടിച്ച ചലനങ്ങൾ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുമോ.??

ചെന്നൈ∙ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നു പടിയിറങ്ങിയ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചന.

യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്താണ് ഈ സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ സൃഷ്ടിച്ച ചലനങ്ങളും കേന്ദ്ര നേതൃത്വം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
അതേസമയം ദേശീയ തലത്തിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളോ ദക്ഷിണേന്ത്യയിൽ നിർണായക ചുമതലയോ അണ്ണാമലൈക്കു നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. 

പുതിയ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും 2026ൽ ഡിഎംകെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് ലക്ഷ്യമെന്നുമാണ് നൈനാർ ചുമതലയേറ്റതിനു പിന്നാലെ അണ്ണാമലൈ പ്രതികരിച്ചത്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !