ദൃശ്യഭംഗിക്കപ്പുറം ചരിത്രമുറങ്ങുന്ന പ്രദേശം കൂടിയാണ് രാമക്കൽമേട്.

ഇടുക്കിയിലേക്കാണോ യാത്ര?;  രാമക്കൽമേട് കാണാൻ മറക്കരുത്.  അവധി ആഘോഷിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് രാമക്കൽമേട്ടിലെത്തുന്നത്.  ശനി, ഞായർ ദിവസങ്ങളിൽ രാമക്കൽമേട്ടിൽ വൻ തിരക്കായിരുന്നു. രാമക്കൽമെട്ടിൽനിന്നും തമിഴ്നാടിനെ അടുത്തുകാണാം.

ദൃശ്യഭംഗിക്കപ്പുറം, ചരിത്രമുറങ്ങുന്ന പ്രദേശം കൂടിയാണ് രാമക്കൽമേട്.  തേക്കടി– മൂന്നാർ റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോ മീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേടിന്റെ സ്ഥാനം.
രാമയണത്തിലെ രാമന്റെ കാൽപതിഞ്ഞ മലമുകൾ എന്ന അർഥത്തിലാണ് രാമക്കൽമേട് എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് മേട്.  മണിക്കൂറിൽ 35 കിലോ മീറ്റർ വേഗത്തിൽ കാറ്റുവീശാറുണ്ട്. ചില അവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാകും.
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. രാമക്കൽമേടിന്റെ പ്രധാന ആകർഷണം കുറവൻ കുറത്തി ശിൽപ്പമാണ്. തുടർന്ന് മലമുഴക്കി വേഴാമ്പലിന്റെ ശിൽപ്പവും, മുളങ്കാടുകൾ നിറഞ്ഞ പാതയും, ട്രക്കിങ് സ്പോട്ടും, എപ്പോഴും വീശി അടിക്കുന്ന കുളിർകാറ്റും രാമക്കൽമേട് പകരുന്ന അനുഭൂതി ഒന്നുവേറെയാണ്.
വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എല്ലാം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാത്തരം സംരക്ഷണം ഉറപ്പാക്കിക്കൊണ്ടും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ഒക്കെയുമായി സഞ്ചാരികളെ വരവേൽക്കാൻ രാമക്കൽമേട് ഒരുങ്ങിനിൽക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !