ന്യൂഡൽഹി: ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാകുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം.
സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു ദുബെ വിമർശനം ഉന്നയിച്ചത്. ഗവർണർ, വഖഫ് വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടലുകൾ നടത്തിയതിൽ ബിജെപിക്കുള്ളിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ കോടതി അനാവശ്യ ഇടപെടലുകൾ നടത്താൻ പാടില്ലെന്ന തരത്തിൽ ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.അവയുടെ തുടർച്ചയായാണ് ദുബെയുടെ പ്രതികരണവും.നേരത്തെ സുപ്രീം കോടതിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധൻകറും കേരളം ഗവർണർ രാജേന്ദ്ര ആർലേക്കറും രംഗത്തുവന്നിരുന്നു. രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധി പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നുവെന്നും രാഷ്ട്രപതിയെ നയിക്കാന്‍ കോടതികള്‍ക്കാകില്ല എന്നുമായിരുന്നു ധൻകർ പറഞ്ഞത്.
ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ആണവ മിസൈലായെന്നും ധന്‍കര്‍ വിമര്‍ശിച്ചിരുന്നു.സുപ്രീം കോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പാര്‍ലമെന്റാണെന്നുമാണ് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞത്.രണ്ട് ജഡ്ജിമാരുളള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി നല്‍കാന്‍ സാധിക്കുക. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് സമയപരിധി ഉണ്ടാക്കും. അങ്ങനെയാണെങ്കില്‍ പിന്നെ പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു ഗവര്‍ണറുടെ വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.