നീലിയാട്ടിൽ നിയന്ത്രണം വിട്ട കാർ അപകടം; നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിൽ

വട്ടംകുളം : നീലിയാട്ടിൽ അജ്ഞാത വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സർവീസ് കേബിളുകളിലും സൈൻ ബോർഡുകളിലും ഇടിച്ചതിന് ശേഷം മാസങ്ങളായി നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് കാർ  ഇടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിനും സമീപത്തെ മരത്തിനും ഇടയിലൂടെ പാഞ്ഞ കാർ, വഴിയിലുണ്ടായിരുന്ന സൈൻ ബോർഡുകൾ തകർത്തു. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.
കാറിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിനിലയിലാണ് കാർ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.  രാത്രിയിൽ നടന്ന അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന്റെ ഉടമയെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല.
അപകടം നടന്ന നീലിയാട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വാഹനത്തെക്കുറിച്ചും ഉടമയെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമായേക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊരിമാറ്റിയ നമ്പർ പ്ലേറ്റ് കണ്ടെത്താനും വാഹന ഉടമയെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !