കൊക്കോട്ടേലയിൽ നാലോളം ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊക്കോട്ടേല പൂച്ചപ്പാറ കളത്തിൽ വീട്ടിൽ സതികുമാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്...കൊക്കോട്ടേലയിൽ നിന്നും ഇഞ്ചപ്പുരി പോകുന്ന വഴിയിൽ കോരപ്പറമ്പ് എന്ന സ്ഥലത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത്.

65  വയസ്  പ്രായം വരുന്ന ഇവർ സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ബോംബെയിൽ താമസിക്കുന്ന സഹോദരിയുടെ കൊക്കേട്ടല ജംഗ്ഷന് സമീപമുള്ള വീട്ടിലായിരുന്നു ഒറ്റക്ക് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ 3 ദിവസങ്ങൾക്ക് മുമ്പ് ഇവരെ അയൽവാസികൾ കണ്ടതായി പറയപ്പെടുന്നു
ശ്വാസകോശ സംബന്ധമായ അസുഖത്തിന് ട്രീറ്റ്മെന്റ് ആയിരുന്നു എന്നും പറയുന്നു.. ഇന്നലെ വൈകുന്നേരം കിടക്കുന്ന വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയും ഈച്ചയും കണ്ടതിനാൽ അയൽവാസികൾ വാർഡ് മെമ്പറെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
നെയ്യാർ ഡാം പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോൾ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു... മൃതദേഹത്തിന് നാലോളം ദിവസം പഴക്കമുള്ളതായി പറയപ്പെടുന്നു... ഇന്ന് രാവിലെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !